ഇഞ്ചികളെക്കുറിച്ച് പഠിക്കുന്നവരുടെ താവളമാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ജിഞ്ചര്‍ ഗാര്‍ഡന്‍. വിദേശത്ത് നിന്ന് ഉള്ളതടക്കം ഇരുനൂറിലധികം ഇനം ഇഞ്ചികളാണ് ഇവിടെ പ്രത്യേകം സംരക്ഷിച്ച് വളര്‍ത്തുന്നത്.
ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുള്ള ഇഞ്ചി വര്‍ഗങ്ങള്‍. 30 ജനുസുകളും അതില്‍ ഇരുനൂറിലധികം ഇനങ്ങളുമാണ് കാതോലിക്കേറ്റ് കോളജിലെ ജിഞ്ചര്‍ ഗാര്‍ഡനില്‍ ഉള്ളത്. പ്രഫ. പി.വി. തോമസിന്‍റെ ആശയമാണ് ഒടുവില്‍ വലിയ ഇഞ്ചി ഗാര്‍ഡന്‍ ആയി മാറിയത്. കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്‍റെ സഹായത്തില്‍ 2018ല്‍ ആണ് കോളജിലെ ജിഞ്ചര്‍ ഗാര്‍ഡന്‍ തുടങ്ങിയത്. ഇന്ത്യന്‍ ഇഞ്ചികളും വിദേശത്തു നിന്നുള്ളവയും എത്തിച്ചു.
വംശനാശ ഭീഷണി നേരിടുന്ന അമോമം ആന്‍ഡമാനിക്കം, നഗാമിയന്‍സ്, റെഡ് ജിഞ്ചര്‍ തുടങ്ങി ആവാസ വ്യവസ്ഥയോടും യോജിക്കും വിധമാണ് പരിപാലനം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇഞ്ചികളും പ്രത്യേകം തയാറാക്കിയ ഇടത്താണ് സൂക്ഷിച്ചിരിക്കുന്നത്. ആദിവാസി മേഖലകളിലെ ഇഞ്ചികളുടെ ശേഖരണം പരിപാലനവും പ്രധാന പദ്ധതിയാണ്. പുതിയതലമുറയിലെ ആദിവാസികള്‍ക്ക് അടക്കം ഇതിന്‍റെ പരിപാലനത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും പരിശീലനം നല്‍കുന്നുണ്്. അധ്യാപകരും വിദ്യാര്‍ഥികളും നേരിട്ടാണ് വനമേഖലയില്‍ നിന്ന് ഇഞ്ചിവര്‍ഗങ്ങള്‍ ശേഖരിക്കുന്നത്. വാണിജ്യ സാധ്യതയുള്ള ഇനങ്ങളുടെ ഉല്‍പാദനവും വിതരണവും ഉണ്ട്. വാഴയെന്ന മട്ടില്‍ വളര്‍ത്തുന്ന പല ചെടികളും ഇഞ്ചിവര്‍ഗമാണെന്ന് ഗവേഷകര്‍ പറയുന്നു.