ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായത് വിപ്ലവമാണെന്ന് സംവിധായകന്‍ ജിയോ ബേബി മനോരമന്യൂസ് കോണ്‍ക്ലേവില്‍. ഈ വിപ്ലവം കൊണ്ടുവന്നത് ഇവിടുത്തെ പെണ്ണുങ്ങളാണ്, ഡബ്ല്യുസിസിയാണ് എന്നും അദ്ദേഹം പറഞ്ഞു. പലരുടെയും മൗനത്തിനും വിളിച്ചുപറയലിനും അര്‍ഥമുണ്ടെന്ന് തെളിഞ്ഞുവെന്നും ജിയോ ബേബി കോണ്‍ക്ലേവിലെ 'മല്ലുമിനാറ്റി'യെന്ന സെഷനില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചലച്ചിത്രമേഖലയിലെ നിലവിലെ സംഭവ വികാസങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു രാഹുല്‍ സദാശിവത്തിന്‍റെ പ്രതികരണം. ഈ കാറ്റ് വിഷമകരമാണെന്നും പക്ഷേ അത് നല്ലതിനാണെന്നാണ് വിശ്വസിക്കുന്നതെന്നും സംവിധായകന്‍ ചിദംബരം പറഞ്ഞു.

ENGLISH SUMMARY:

Jeo Baby on Hema Committee Report Manorama News Conclave 2024