എഴുത്തിന്റെയും അച്ചടിയുടെയും വലിയ പാരമ്പര്യമാണ് കോട്ടയം നഗരത്തെ അക്ഷരനഗരിയാക്കിയത്.. അക്ഷരനഗരി എന്ന പേരിന് പിന്നിൽ കോട്ടയം പഴയ സെമിനാരിയിലെ വിദ്യാഭ്യാസ ചരിത്രവും പുസ്തക ശേഖരങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.. പതിമൂന്നാം നൂറ്റാണ്ടിലേത് മുതലുള്ള പുസ്തകങ്ങൾ സൂക്ഷിക്കുന്ന ചുങ്കം ഓർത്തഡോക്സ് പഴയ സെമിനാരിയിലെ അമൂല്യ ഗ്രന്ഥശാല കാണാം.
പതിമൂന്നാം നൂറ്റാണ്ടിലെ കൈപ്പടയിൽ എഴുതിയ സുറിയാനി വ്യാകരണ പുസ്തകം. 1800 കളിൽ വിവിധ ഭാഷകളിൽ എഴുതിയ വേദപുസ്തകങ്ങൾ, എഴുത്തോലകളിൽ തുടങ്ങി ഏറ്റവും പുതിയ കാലത്തെ പുസ്തകങ്ങൾ ഉൾപ്പെടെ അമൂല്യ ശേഖരമാണ് കോട്ടയം നഗരത്തിന്റെ പാരമ്പര്യത്തിന്റെ അടയാളമായി സൂക്ഷിക്കപ്പെട്ട് പോരുന്നത്.
ഭാഷ ചരിത്ര ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും പറുദീസയായി ഈ ഗ്രന്ഥശാല പ്രവർത്തിച്ചു തുടങ്ങിയത് 1814 ലാണ്.. തറക്കല്ലിട്ട് ഗ്രന്ഥശാല പ്രവർത്തിച്ചു തുടങ്ങി പത്തുവർഷത്തിനുള്ളിൽ 2600ലധികം പുസ്തകങ്ങൾ അന്നത്തെ ലൈബ്രറിയിൽ ഉണ്ടായിരുന്നു
ഓരോ വർഷവും 5 ലക്ഷത്തിലധികം രൂപ ചെലവാക്കി പുസ്തക ശേഖരം നവീകരിച്ചു വരികയാണ്. രണ്ടു ലക്ഷത്തിനടുത്ത് അമൂല്യ പുസ്തകങ്ങൾ പവിത്രമായി സൂക്ഷിച്ചു പോരുന്നു. ഭാഷാചരിത്രം ഉൾപ്പെടുന്ന അറിവിന്റെ ലോകം പരിചയപ്പെടാൻ എത്തുന്നവർക്ക് മുന്നിൽ എന്നും വാതിൽ തുറന്നിടുകയാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ ഗ്രന്ഥശാല.