ഒരുകാലത്ത് നിരത്തിലെ രാജാക്കന്മാരായിരുന്ന അംബാസിഡർ കാറുകളെ ആരും മറന്നിട്ടുണ്ടാവില്ല. ഒന്നും രണ്ടുമല്ല 50ലധികം അംബാസിഡർ കാറുകളാണ് ഇന്നലെ വൈക്കത്തിന്റെ ചരിത്ര ഭൂമിയിലൂടെ കറങ്ങിയത്.. അംബാസിഡർ പ്രേമികളുടെ കൂട്ടായ്മയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി അംബാസിഡർ റാലി സംഘടിപ്പിച്ചത്
പൊൻകുന്നം സ്വദേശി 79 കാരനായ മോഹനൻ നായർ 1977 ൽ വാങ്ങി മൂന്ന് തലമുറകൾ ഓടിച്ച അംബാസിഡർ. പിറവം സ്വദേശി മത്തായി ചേട്ടൻ കഴിഞ്ഞ 60 വർഷമായി ഓടിക്കുന്ന അംബാസിഡർ... വീൽസ് ഫോർ വെറ്ററൻസ് എന്ന പേരിൽ അംബാസിഡർ പ്രേമികൾ കാർ ഘോഷയാത്രയിലാണ് ഈ താരങ്ങളെല്ലാം ഒന്നിച്ചെത്തിയത്..എഴുപത്തിയാറാം റിപ്പബ്ലിക് ദിനത്തിലായിരുന്നു വൈക്കത്തിന്റെ ചരിത്രഭൂമിയിലൂടെ അമ്പതോളം അംബാസിഡറുകളുടെ സഞ്ചാരം.
വെള്ളൂർ മൂർക്കാട്ടുപടിയിൽ നിന്നാരംഭിച്ച് തലയോലപ്പറമ്പ് വഴി വൈക്കത്തെ കായലോര ബീച്ചിലായിരുന്നു നിരത്തിലെ രാജാക്കൻമാരുടെ സംഗമം. 2014 ലാണ അംബാസിഡർ കാറുകളുടെ നിർമ്മാണം നിർത്തിയത്. 2017ൽ തുടങ്ങിയ അംബാസിഡർ പ്രേമികളുടെ വാട്ട്സാപ്പ് കൂട്ടായ്മയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. 160 അംഗങ്ങളുള്ള അംബ്രോക്സ് എന്ന കൂട്ടായ്മ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.