ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടിട്ടും നീറുന്ന മനസ്സോടെ എല്ലാവർക്കും ചായ നൽകുന്ന ഒരാളുണ്ട്. ചൂരൽമല സ്വദേശി ജയപ്രകാശ്. ഈ ചായ വിതരണത്തിന് പിന്നിലും ഒരു കഥയുണ്ട്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ രക്ഷാപ്രവർത്തന ദൗത്യത്തിൽ ഏർപ്പെട്ട കുറേയേറെ മനുഷ്യർ. അവർക്ക് അയാൾ ചായ വിതരണം ചെയ്തു. കയ്യിൽ ഒരു ബിസ്ക്കറ്റ് പൊതിയും ചായപാത്രവുമായി എത്തുന്ന ജയപ്രകാശ് ഇന്ന് അവിടെയുള്ളവർക്കെല്ലാം സുപരിചിതനാണ്. ഉരുൾപൊട്ടലുണ്ടായ രാത്രി മുതൽ ജയപ്രകാശ് ആ ഭൂമിയിൽ ഉണ്ട്. രക്ഷാപ്രവർത്തകനായി മുന്നിലുണ്ട്..