ലോകത്തിന്റെ ഏതുഭാഗത്തായാലും സംഘടിക്കുന്നതില്‍ പ്രത്യേക കഴിവുള്ളവരെന്നു പേരുകേട്ടവരാണ് മലയാളികള്‍. ഐ.ടി.തലസ്ഥാനമായ ബെംഗളുരുവില്‍ ജാതിമത സംഘടനാ വ്യത്യാസമില്ലാതെ മലയാളികളെ ഒരു കുടക്കീഴിലാക്കുന്നത് സൈക്കിളുകളാണ്. മലയാളികളുടെ ചവിട്ടു വണ്ടി നഗരത്തിലെ പ്രധാന സൈക്ലിങ് കൂട്ടായിമയാണിന്ന്
രണ്ടു കൊല്ലം മുന്‍പ് അരവിന്ദ് മോഹന്‍, രാധാകൃഷ്ണന്‍,മഹേഷ് നായര്‍, ശരത് ശശിധരന്‍,കെ.കെ. വിനോദ്, കെ.കെ. ഫര്‍വേഷ് എന്നിവരുടെ സ്വപ്നമായിരുന്നു ചവിട്ടു വണ്ടി. പതുക്കെ പതുക്കെ സ്വപ്നം വളര്‍ന്നു അംഗങ്ങള്‍ 250 കടന്നു.
ഇതര സൈക്ലിങ് ക്ലബുകളുമായി ചേര്‍ന്നും ചവിട്ടുവണ്ടി പെഡല്‍ ചവിട്ടുന്നുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്കു പുറമെ മത്സരങ്ങളും നടത്തുന്നു. പുതിയ ജഴ്സി പുറത്തിറക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ റൈഡ്. പുതിയ രൂപത്തില്‍ ആരോഗ്യത്തോടെ കൂടുതല്‍ മലയാളികളിലേക്ക് എത്താനാണു കൂട്ടായ്മയുടെ ലക്ഷ്യം.