TOPICS COVERED

ഇത്തിരി പോന്ന പുരയിടത്തിൽ കൃഷിചെയ്ത് പൊന്നു വിളയിച്ച ഒരുകുട്ടി കർഷക.  തൃശൂർ മേലൂര്‍ സ്വദേശിയായ  എയ്സൽ കൊച്ചുമോനാണ് ചെറുപ്രായത്തിൽ തന്നെ കൃഷിയിലൂടെ വരുമാനം ഉണ്ടാക്കുന്ന മിടുക്കി. ഏഴാം ക്ലാസ് പാഠപുസ്തകത്തിലും പത്താം ക്ലാസുകാരിയുടെ വേറിട്ട കൃഷിപാഠം പഠന വിഷയമാണ്. 

ഏഴാം ക്ലാസ് അടിസ്ഥാനപാഠാവലി ഒന്നാം അധ്യായം ആരംഭിക്കുന്നത് എയ്സലിൻ്റെ കൃഷിപാഠങ്ങളോടെയാണ്. കഴിഞ്ഞവർഷത്തെ സംസ്ഥാന സർക്കാരിൻറെ കർഷകതിലകം അവാർഡിനും അർഹയായി. പാലിശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരിയുടെ കൃഷിയിടം നാട്ടിലാകെ ചർച്ചയാണ്. കോവിഡ്ക്കാലത്ത് വെറുതെ ഇരുന്നപ്പോൾ നടത്തിയ പരീക്ഷണമാണ് പിന്നീട് വൻ വിജയമായത്. പച്ചക്കറികളും പഴങ്ങളും മാത്രമല്ല വിത്തുകളും ചെറിയ തൈകളും ഇവിടെ വില്പനയ്ക്ക് ഉണ്ട്. മാതാപിതാക്കളും സഹോദരങ്ങളും പിന്തുണയുമായി കൂടെയുണ്ട്. 

കൃഷിയിൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കാൻ ഓൺലൈൻ വഴിയുള്ള പരിശീലനങ്ങളും കണ്ടെത്തി. കെട്ടിട നിർമ്മാണ തൊഴിലാളിയായ അച്ഛൻറെ സിമൻറ് ചാക്കുകൾ ഗ്രോബാഗുകൾ ആക്കി. കൂൺ കൃഷി ഉൾപ്പെടെ പുതിയ പരീക്ഷണങ്ങൾ വിജയമായതോടെ, കൃഷി കൂടുതൽ വ്യാപിപ്പിക്കാനാണ് ഏയ്സലിൻ്റെ തീരുമാനം.

ENGLISH SUMMARY:

Little farmer of Thrissur