renjith-nere-chovve

ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് രജിസ്റ്റർചെയ്ത ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ‘പാലേരി മാണിക്യം’ സിനിമയുടെ ഒഡിഷനായി വിളിച്ചുവരുത്തിയ നടിയുടെ ശരീരത്തിൽ എറണാകുളത്തെ ഫ്ലാറ്റിൽവെച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സ്പർശിച്ചു എന്നായിരുന്നു പരാതി. ഇപ്പോഴിതാ സൈബറിടത്ത് വൈറലാകുകയാണ് രഞ്ജിത്ത് നേരെ ചൊവ്വേയില്‍ പറഞ്ഞ വാക്കുകള്‍.

കുടുംബ ജീവിതത്തില്‍ താന്‍ സന്തുഷ്ടനായ ഭര്‍ത്താവാണ്.  എനിക്ക് ഭാര്യയും രണ്ട് ആണ്‍മക്കളുമാണുള്ളത്.  എന്‍റെ ഭാര്യ എന്നെ പറ്റിയോ  എന്‍റെ യാത്രകളെ പറ്റിയോ  അന്വേഷിക്കാറില്ലെന്നും തനിക്ക് സ്വാതന്ത്യമുണ്ടെന്നും രഞ്ജിത്ത് പറയുന്നു. പെണ്‍സൗഹ‍ൃദം തുറന്ന് പറയാന്‍ പലര്‍ക്കും ഭയമാണെന്ന് പറഞ്ഞ രഞ്ജിത്ത്, എന്റെ സൗഹൃദങ്ങളില്‍ ലിംഗഭേദം അന്വേഷിക്കേണ്ട കാര്യം സമൂഹത്തിനില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

ranjith about family and wife, nere chovve interview