Image Credits; Facebook

Image Credits; Facebook

കേരളാ പൊലീസില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി പലവട്ടം രഹസ്യചര്‍ച്ച നടത്തിയ പശ്ചാത്തലത്തിൽ, സിപിഎം സൈബർ സഖാക്കളെ ട്രോളി കോൺ​ഗ്രസ് നേതാവ് വിടി ബൽറാം. നിങ്ങളുടെ പരിചയത്തിലുള്ള സിപിഎമ്മുകാരുടേയും ന്യാ.തൊ.ടേയും ഫേസ്ബുക്ക് വാൾ കഴിഞ്ഞ മൂന്നാല് ദിവസമായി ശ്രദ്ധിച്ചിട്ടുണ്ടോ?. ഇല്ലെങ്കിൽ ഒന്ന് പോയി നോക്കൂ. നല്ല രസമായിരിക്കും.- അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

എഡിജിപി എം.ആര്‍. അജിത് കുമാറും, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറത്തുവന്നിട്ടും എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. ഈ പശ്ചാത്തലത്തിലാണ് സൈബർ സഖാക്കളെ പരിഹസിച്ചുകൊണ്ട്  വിടി ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയത്. 

പൂച്ച പെറ്റ് കിടക്കുന്നു, ശോകം ആണ് അവസ്ഥ, തൊഴിലാളികൾ ലീവിൽ ആണെന്ന് തോന്നുന്നു, ശോകമാണ് ബ്രോ, ക്യാപ്സൂൾ കിട്ടിയിട്ടില്ല തുടങ്ങിയ ട്രോൾ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നവയിൽ അധികവും. 

ഈ വിഷയത്തില്‍, സിപിഐ നിലപാട് കടുപ്പിച്ചതിന് പിന്നാലെ സിപിഎമ്മിനുള്ളിലും ആവശ്യം ശക്തമാവുകയാണ്. ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ പേരിൽ ഇപി ജയരാജനെ എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് സർക്കാരിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുമെന്നാണ് വാദം.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുമ്പോൾ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് ശരിയല്ലന്ന നിലപാടിൽ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഉറച്ച് നിൽക്കുകയാണ്. ആദ്യം അജിത് കുമാറിന് സംരക്ഷണം ഒരുക്കിയ മുഖ്യമന്ത്രി ഇപ്പോൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആര്‍എസ്എസ് കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി മൗനം തുടരുകയാണ്.

ENGLISH SUMMARY:

VT Balram trolled CPM cyber comrades