thumbapoovu

TOPICS COVERED

ഓണം കളറാക്കാന്‍ വിപണയില്‍ വെറൈറ്റി പൂക്കളുകള്‍ നിറഞ്ഞുനില്‍ക്കുകയാണെങ്കിലും തുമ്പ പൂവിനെ നമുക്കങ്ങനെ മറക്കാനാവുമോ. ഇന്ന് നാട്ടിന്‍‌പുറങ്ങളില്‍ പോലും അത്ര കാണാന്‍ കിട്ടാത്ത തുമ്പപ്പൂക്കളെ പരിപാലിക്കുന്ന ഒരു കുടുംബമുണ്ട് കോഴിക്കോട്. ആ തറവാട്ടിലേയ്ക്ക് കോഴിക്കോട്ടെ ഞങ്ങളുടെ പ്രതിനിധി ശ്രീപാര്‍വതി തുമ്പപൂ തേടിപ്പോയ ആ കഥയൊന്ന് കാണാം, കേള്‍ക്കാം.  

അത്തം പുലര്‍ന്നാല്‍ പിന്നെ പത്തു നാള്‍ മഞ്ഞോളി ഭഗവതി ക്ഷേത്രത്തിലേക്ക് പൂക്കൂടയുമായി കുട്ടികളെത്തും. തുമ്പപ്പൂക്കള്‍ ശേഖരിക്കാനായി. തൃക്കാക്കരയപ്പന് പ്രിയപ്പെട്ടതും വിനയത്തിന്‍റെ പ്രതീകവുമാണ് തുമ്പപ്പൂവ്. ഐതിഹ്യവും ഓര്‍മ്മകളും പങ്കിട്ട് മുതിര്‍ന്നവരും കുട്ടികള്‍ക്കൊപ്പം കൂടും. രണ്ടര പതിറ്റാണ്ട് മുമ്പ് കുടുംബത്തിലെ കാരണവരായ പുരുഷന്‍ തുടങ്ങിവച്ചതാണ് ഈ തുമ്പപൂ കൃഷി. 

മകരത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം. അതിനുശേഷം തുമ്പപ്പൂവിനായി വിത്ത് വിതറും. അങ്ങനെ ഓണക്കാലം അടുക്കുന്നതോടെ തുമ്പയാല്‍ സമൃദ്ധമാകും ഈ അമ്പലമുറ്റം. സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ഒത്തുചേരലായി കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് പൂക്കളമൊരുക്കും. ഈ പൂക്കളത്തിലെ പ്രധാന താരമാവും തുമ്പപ്പൂക്കള്‍.

ENGLISH SUMMARY:

Kozhikode family cares thumbapoovu