liquor-sale

TOPICS COVERED

ഓണക്കാല മദ്യ വില്‍പനയില്‍ റെക്കോര്‍ഡിട്ട് കേരളം. 818.21 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. 809.25 കോടി രൂപയുടെ മദ്യമായിരുന്നു കഴഞ്ഞ ഓണക്കാലത്തെ വില്‍പന. നാലാം ഓണദിനത്തെ വിറ്റുവരവ് വന്നതോടെയാണ് വില്‍പന റെക്കോര്‍ഡിലെത്തിയത്.

 

ഈ ഓണക്കാലത്ത്  മദ്യവില്‍പനയില്‍ കുറവ് എന്നായിരുന്നു ആദ്യം പുറത്തുവന്ന കണക്കുകള്‍. ഉത്രാടം വരെയുള്ള പത്തു ദിവസത്തെ വില്‍പനയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ്  കണക്കുകൂട്ടിയത്. എന്നാല്‍ ഉത്രാടം ദിനത്തില്‍ മദ്യവില്‍പന കൂടി. ഉത്രാടത്തിന് മാത്രം കഴിഞ്ഞ തവണത്തേതിനേക്കാള്‍ 4 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഇത്തവണ 124 കോടി രൂപയുടെ വില്‍പനയാണ് ഉത്രാട ദിനത്തില്‍ നടന്നത്. ഉത്രാടത്തിന് പിന്നാലെ നാലാം ഓണത്തിലെ വിറ്റുവരവ് കണക്കുകൂടി പുറത്തുവന്നതോടെ മദ്യവില്‍പന  റെക്കോര്‍ഡിലേക്ക് കുതിക്കുകയായിരുന്നു. 

ENGLISH SUMMARY:

Liquor sales hit record in Onam season. 818.21 crore worth of liquor sold in Kerala. The record was set with the turnover of the fourth Onam.