TOPICS COVERED

ഡല്‍ഹിയില്‍ നടക്കുന്ന രാജ്യാന്തര വാട്ടര്‍ വീക്ക് ഉച്ചകോടിയില്‍ പങ്കാളിയായി തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തും. പഞ്ചായത്ത് നടപ്പിലാക്കിയ വലിയ തോട് സംരക്ഷണ പദ്ധതിയാണ് ഉച്ചകോടിയില്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തത്. 

വര്‍ഷങ്ങളായി മാലിന്യവാഹിനിയായി ഒഴുകിയിരുന്ന വലിയ തോട്. പഞ്ചായത്ത് പദ്ധതി പ്രകാരം 30 ലക്ഷം രൂപ ചെലവഴിച്ചാണ് വലിയ തോട് വൃത്തിയാക്കിയത്. വലിയ തോട് സംരക്ഷണ പദ്ധതി പഞ്ചായത്തിനെ എത്തിച്ചത് ഡല്‍ഹിയില്‍ നടക്കുന്ന രാജ്യാന്തര വാട്ടര്‍ വീക്ക് ഉച്ചകോടിയിലാണ്.

സുസ്ഥിര വികസനത്തിന് ജലാശയങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് വലിയ തോട് സംരക്ഷണത്തിന് പഞ്ചായത്ത് ഇറങ്ങി തിരിച്ചത്.  അഞ്ച് ദിവസമാണ് ഡല്‍ഹിയില്‍വച്ച് രാജ്യാന്തര വാട്ടര്‍ വീക്ക് ഉച്ചകോടി ചേരുന്നത്. 

ENGLISH SUMMARY:

Thrissur Matthoor Panchayat also participated in the International Water Week Summit in Delhi