freemenstrual-cup

ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡിനായി കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് ഇനി വിഷമിക്കേണ്ടി വരില്ല. മാറാം കപ്പിലേക്ക്, എന്ന ആശയവുമായി കോളജിലെ മുഴുവന്‍ വിദ്യാര്‍ഥിനികള്‍ക്കും സൗജന്യമായി മെന്‍സ്ച്ചുറല്‍ കപ്പ് വിതരണം ചെയ്തിരിക്കുകയാണ് കോളജ് യൂണിയന്‍. 

 

 ഇനി മുതല്‍ ആര്‍ത്തവദിനങ്ങളില്‍ ധൈര്യമായി കോളജില്‍ പോകാം. പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവുമായി ആര്‍ത്തവദിനങ്ങളെ നേരിടാം. കോളജ് തലത്തില്‍ 1100 മെന്‍സ്ച്ചുറല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്ത ഇന്ത്യയിലെ ആദ്യ ക്യാംപസ് ആയി മാറിയിരിക്കുകയാണ് ദേവഗിരി. എംകെ രാഘവന്‍ എം പി വിതരണം ഉദ്ഘാടനം ചെയ്തു. 

മെന്‍സ്ച്ചുറല്‍ കപ്പിന്‍റെ ഉപയോഗത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും വിദഗ്ധര്‍  ക്ലാസെടുത്തു. മെന്‍സ്ച്ചുറല്‍ കപ്പ് ആദ്യമായി ഉപയോഗിക്കുന്നതിന്റ കൗതുകവും ആശങ്കയുമൊക്കെയുണ്ടെങ്കിലും നല്ല തീരുമാനമെന്നായിരുന്നു മിക്കവരുടേയും പ്രതികരണം.   

ENGLISH SUMMARY:

College Union distributed free menstrual cup to all students of Devagiri Saint Joseph College