palakkad-students

TOPICS COVERED

കുട്ടികള്‍ കൊട്ടിക്കയറിയപ്പോള്‍ സദസിലിരുന്നവരുടെ നെഞ്ചിലും തുടികൊട്ടി. എല്ലാവരും  ഒരുപോലെ താളം പിടിച്ചു. പാലക്കാട് കാക്കയൂർ ഡിഎംഎസ്ബി സ്കൂളിലെ ടാലന്‍റ്  ലാബ് പദ്ധതിയുടെ ഭാഗമായി പരിശീലിച്ച കുട്ടികളുടെ ചെണ്ടമേളമായിരുന്നു വേദി സ്കൂളിലെ ഇരുപത്തി ഒന്ന് വിദ്യാർഥികളാണ് നിറഞ്ഞ സദസ്സിനു മുന്നില്‍ പഞ്ചാരിമേളം അവതരിപ്പിച്ചത്. 

 

 പല്ലശ്ശന സുധീഷ്, പല്ലശ്ശന സതീഷ് സഹോദരങ്ങളുടെ ശിക്ഷണത്തിൽ ഒരു വർഷമായി പരിശീലനം നേടിയ 9 പെൺകുട്ടികളും 12 ആൺകുട്ടികളുമാണ് മേളപ്പെരുമഴ തീര്‍ത്തത്. മേളപ്പെരുക്കത്തിനിടെ പെയ്ത  ചാറ്റല്‍ മഴ കാണികള്‍ അറിഞ്ഞതേയില്ല.

കേരള സംഗീത നാടക അക്കാദമി ചെയർമാനും വാദ്യകലാകാരനുമായ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ മുന്നിൽ അരങ്ങേറാനായത്   കുട്ടികള്‍ക്ക് ഇരട്ടിമധുരമായി.  രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും ഉള്‍പ്പെടെ വലിയ സദസിന് മുന്നിലായിരുന്നു കുട്ടികളുടെ മേളപ്പെരുമഴ.