66-ാമത് കെ.സി.മാമ്മൻമാപ്പിള ട്രോഫിക്കായുള്ള നീരേറ്റുപുറം പമ്പ ജലോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. സ്റ്റാർട്ടിങ് പോയന്റും ഫിനിഷിംഗ് പോയന്റും മൂന്ന് ട്രാക്കുകളും ഉൾപ്പെടെ നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയം ജലമേളക്ക് പൂർണ്ണസജ്ജം.
ഒൻപത് ചുണ്ടൻ വള്ളം ഉൾപ്പെടെ 28 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള മത്സരം ഫ്ലാഗ് ഓഫ് ചെയ്യും. ജല ഘോഷയാത്രയ്ക്കും മാസ്ഡ്രില്ലിനും ശേഷമാണ് മത്സരങ്ങൾ തുടങ്ങുക. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.