അരിയാഹാരം കഴിക്കുന്നവര്‍ എന്നൊക്കെ ചര്‍ച്ചകളിലും പ്രസംഗങ്ങളിലും സ്ഥിരം ഉപയോഗിക്കുന്ന മലയാളി അരിയാഹാരം കുറയ്ക്കുന്നവരായി മാറിയിട്ടുണ്ടെന്ന് മന്ത്രി പി. പ്രസാദ്. ജീവിതശൈലീ രോഗങ്ങള്‍ ചെറുക്കാന്‍ ചെറുധാന്യങ്ങള്‍ ഭക്ഷണശീലത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പനങ്ങളുടെ കേരള ഗ്രോ ബ്രാന്‍ഡ് സ്റ്റോറും മില്ലെറ്റ് കഫേയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന തനത് ഉല്‍പ്പന്നങ്ങളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കേരള ഗ്രോ എന്ന പേരില്‍ പേറ്റന്റ് നേടിയ ബ്രാന്‍ഡിലാണ് വിപണിയിലെത്തുന്നത്. ഓരോ കൃഷിഭവനും ഓരോ മൂല്യവര്‍ധിത ഉല്‍പ്പന്നം നിര്‍മിക്കണമെന്ന നിര്‍ദ്ദേശമനുസരിച്ച് ആയിരത്തിലേറെ ഉല്‍പനങ്ങള്‍ വിപണിയിലെത്തി.
ഓണ്‍ലൈന്‍വഴിയുള്ള വിപണത്തിന് ചെലവേറുമെന്നതിനാലാണ് നേരിട്ടുള്ള വില്‍പന. സംസ്ഥാനത്തെ ആദ്യ കേരള ഗ്രോ സ്റ്റോര്‍ തിരുവനന്തപുരത്ത് ഉള്ളൂരില്‍ തുറന്നു. ചെറുധാന്യങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളൊരുക്കി മില്ലറ്റ് കഫേയുമുണ്ട്
ജീവിതശൈലി രോഗങ്ങള്‍ ബാധിച്ച അന്‍പത്തിയാറുശതമാനം പേരിലും ഭക്ഷരീതിയാണ് അതിന് കാരണമായതെന്ന ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ പഠനം മന്ത്രി എടുത്തുപറഞ്ഞു.