p-prasad

മാവേലിക്കരയില്‍ സിപിഐ സ്ഥാനാര്‍ഥിക്കായി ചുവരെഴുതാന്‍ മന്ത്രി പി. പ്രസാദും. മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് ചുവരെഴുത്ത് കണ്ട് വാഹനം നിര്‍ത്തി മന്ത്രിയും കൂടെക്കൂടിയത്. മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയാണ് സിപിഐ സ്ഥാനാര്‍ഥി അരുണ്‍ കുമാര്‍.  

കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ മണ്ഡല പര്യടനം നടത്തുമ്പോഴാണ് സിപിഐ സ്ഥാനാര്‍ഥിക്കായി ചുവരെഴുതുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടത്. പിന്നെ ഒട്ടും മടിച്ചില്ല. പ്രിയപ്പെട്ടവന് വേണ്ടി ചുവരെഴുതാന്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി, ബ്രഷും കയ്യിലെടുത്ത് എഴുത്ത് തുടങ്ങി.

മന്ത്രി ചുവരെഴുതുന്നത് കണ്ട് നാട്ടുകാര്‍ക്കും അമ്പരപ്പ്. മന്ത്രിയ‌ുടെ ലാളിത്യവും എളിമയുമാണതെന്നായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രതികരണം. നാലാംഘട്ട പ്രചരണ പരിപാടിയിലാണ് മാവേലിക്കരയില്‍ ഇടതുമുന്നണി.

P Prasad wrote the wall for arun kumar at mavelikara