അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി. 

Also Read : അര്‍ജുന്റെ പേരില്‍ അഞ്ചുപൈസ വാങ്ങിയില്ല: പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തെളിയിക്കട്ടെ: മനാഫ്

ഗംഗാവാലി പുഴയുടെ അരികത്ത് നില്‍ക്കുമ്പോള്‍ ആരോടേലും സംസാരിക്കാനാണ് ഞാന്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. എന്‍റെ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും ഞാന്‍ വോറെ ലെവലാ..എനിക്ക് ആരെയും പേടിക്കേണ്ട ആവശ്യമില്ല . അര്‍ജുന്‍റെ അമ്മ എന്‍റെ അമ്മയാണ്. ഞാന്‍ അര്‍ജുന്‍റെ കുടുംബത്തോടൊപ്പം. അവര്‍ക്ക് എന്ത് ആവശ്യം വന്നാലും ഞാന്‍ കൂടെയുണ്ടാവും ,ഞാനും അര്‍ജുന്‍റെ അമ്മയും തമ്മില്‍ അഭിമുഖം ഒന്നും നടത്തിയിട്ടില്ലാ, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല, ഞാനായിട്ട് എവിടെയും ഫെയ്മസ് ആയിട്ടില്ല. 

താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്നും മനാഫ് ആവര്‍ത്തിച്ചു പറഞ്ഞു. ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോൾ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചത്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നായിരുന്നു മനാഫിന്‍റെ വിശദീകരണം. അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്.ഇനി യൂട്യൂബ് ചാനൽ ഉഷാറാക്കും. അർജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസ്സിലാകും. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാൽ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു. എന്റെ ലോറിക്ക് അർജുന്റെ പേരിടുമെന്നും കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:

manaf responded to the allegations of arjuns family