അര്‍ജുന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ലോറി ഉടമ മനാഫ്. ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒന്നുമുണ്ടാകില്ലെന്ന് കുടുംബത്തിന് മനാഫിന്റെ ഉറപ്പ്. പരസ്പര സ്നേഹത്തോടെ മുന്നോട്ട് പോകാമെന്നും മനാഫ് പറഞ്ഞു.
Also Read : അര്‍ജുന്റെ വീട്ടില്‍ മനാഫ് എത്തി; ‘പരസ്പര സ്നേഹത്തോടെ മുന്നോട്ട് പോകും’
നേരത്തെ അര്‍ജുനെ കണ്ടെത്താന്‍ വേണ്ടി രൂപീകരിച്ച ആക്ഷന്‍ കമ്മറ്റിയിലെ ചിലര്‍ മുന്‍കൈയെടുത്താണ് ഇരുകൂട്ടരുടെയും തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമം നടത്തിയത്. കോഴിക്കോട്ടെ അര്‍ജുന്റെ കണ്ണാടിക്കലുള്ള വീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ വെച്ചാണ് മനാഫും അര്‍ജുന്റെ വീട്ടുകാരും പരസ്പ്പരം കണ്ടത്. മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സാജിദ് എന്നിവർ പങ്കെടുത്തു. അർജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, സാമൂഹ്യ പ്രവർത്തകൻ വിനോദ് മേക്കോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഖാദർ കരിപ്പൊടി, അൽ ബാബു, സായ്കൃഷ്ണ എന്നിവരാണ് മധ്യസ്ഥ ചർച്ച നടത്തിയത്.
ഞങ്ങള്‍ ഒരു കുടുംബമാണെന്നും ഇവരെ സംഘി അളിയാ എന്ന് വിളിക്കരുതെന്നും അര്‍ജുന്‍റെ അളിയനും അനിയനും എന്‍റെ കുടുംബമാണെന്നും തന്‍റെ ഭാഗത്ത് നിന്ന് എന്ത് എന്തെലും തെറ്റുണ്ടായാട്ടുണ്ടങ്കില്‍ മാപ്പ് ചോദിക്കുന്നതായും മനാഫ് പറയുന്നു.