arappa-mng

TOPICS COVERED

വനത്തോട് ചേർന്ന മേഖലകളിലെ വളർത്തു മൃഗങ്ങളുടെ കഴുത്തിൽ മരം കൊണ്ടുണ്ടാക്കുന്ന ഒരു വസ്തു എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. വലിയ ശബ്ദമൊക്കെ ഉണ്ടാക്കുന്ന ഇതിന് 'അറപ്പ ' എന്നാണ് പറയുക. ആദിവാസികൾ പ്രത്യേക പൂജയൊക്കെ നടത്തി ഉണ്ടാക്കുന്ന ഈ വസ്തുവിന് പിന്നിൽ ദൈവികമായ ഒരു വശവുമുണ്ട്. വളർത്തു മൃഗങ്ങളുടെ രക്ഷയ്ക്ക് കഴുത്തിൽ ചാർത്തി വെക്കുന്ന ഒരു മരയുൽപ്പന്നമാണിത്. വന്യ ജീവികളെ ഭയന്ന് വനത്തോട് ചേർന്ന് താമസിക്കുന്നവർ, പ്രത്യേകിച്ച് ആദിവാസികളാണ് അറപ്പ ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും..

It is a wooden product which is hung around the neck of domestic animals.: