കുടിയന്‍മാര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് എറണാകുളം കാലടിയിലെത്തിയാല്‍ ആരും പറയില്ല. നാട്ടില്‍ ബെവ്കോ ഔട്ട്ലെറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതിയുടെ പേരില്‍ ഫ്ളെക്സുകള്‍ സ്ഥാപിച്ചിരിക്കുകയാണ് നാട്ടുകാരില്‍ ചിലര്‍. മദ്യവില്‍പനശാല വേണ്ടെന്നു പറഞ്ഞ് പൗരസമിതിയുടെ പേരില്‍ എതിര്‍ ഫ്ളക്സുകളും പ്രത്യക്ഷപ്പെട്ടതോടെ കാലടിയിലെ ഫ്ളെക്സ് യുദ്ധം മുറുകുകയാണ് .