lulu-interview

TOPICS COVERED

പ്രായം 70 , ഇന്‍റര്‍വ്യൂവിനുള്ള നീണ്ട നിരയില്‍ യാതൊരു മടുപ്പും കൂടാതെ റഷീദ് നിന്നു, ലക്ഷ്യം ഒന്ന് മാത്രം ഒരു ജോലി വേണം. ലുലു ഗ്രൂപ്പിന്‍റെ പുതിയ ഇന്‍റര്‍വ്യൂ സെക്ഷനില്‍ വന്ന ആ എഴുപതുകാരനെ കണ്ട് എല്ലാവരും ഒന്ന് അതിശയിച്ചു. ചേട്ടാ ഇന്‍റര്‍വ്യൂവിന് വന്നതാണോ എന്ന് ചോദിച്ചാല്‍ റഷീദ് പറയും മോനെ ‘ജോലി കിട്ടിയാല്‍ ലക്ക്, വിളിച്ചാല്‍ പോകും’ ,മുപ്പത്തെട്ട് വര്‍ഷം പ്രവാസിയായിരുന്നു, പത്ത് പൈസ കയ്യില്‍ വേണം, നന്നായി ജോലി എടുക്കണം ഇനിയും ജോലി ചെയ്യാനുള്ള മനസാണ് എനിക്ക് , ആ നീണ്ട നിരയില്‍ നിന്ന് റഷീദ് പറഞ്ഞു.

Also Read : ‘യൂസഫ് അലി’ എന്ന ഒറ്റ പേര്, ‘തനി തങ്കം സാര്‍ അവര്‍’, സന്ധ്യയ്ക്ക് കൈത്താങ്ങായി ലുലു; പ്രശംസിച്ച് സൈബറിടം

സൈബറിടത്തും റഷീദിനെ പറ്റിയുള്ള കുറിപ്പുകള്‍ വൈറലാണ്. 5000 പേരിലധികം യുവാക്കൾ വന്നിടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസ് അത് മതി ജീവിതത്തിൽ ജയിക്കാനെന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കുറിപ്പ്

കുറിപ്പ്

ഇന്നലെ ലുലുവിൽ ജോലി തേടി വന്ന വലിയപ്പച്ചൻ . അദ്ദേഹം തന്റെ ഒരായുസ്സ് മുഴുവൻ പ്രവാസിയായിരുന്നു. നാട്ടിൽ വന്നപ്പോൾ തനിക്ക് വെറുതെ ഇരിക്കുവാൻ കഴിയുന്നില്ല. അദ്ദേഹത്തെ ആ ഗ്രൂപ്പ് ജോലിക്ക് സെലക്ട് ചെയ്തതായി പറഞ്ഞു. പ്രിയപ്പെട്ടവരെ പ്രായം ഒരു നമ്പർ മാത്രമാണ്. എന്നെ ഞെട്ടിച്ചത് വേറൊന്നുമല്ല ,5000 പേരിലധികം യുവാക്കൾ വന്നടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസ് . അത് മതി ജീവിതത്തിൽ ജയിക്കാൻ നമ്മളെക്കാൾ ചെറുതായ മനുഷ്യരോട് കലഹിച്ചു ജീവിതം തീർക്കാതെ വലിയവരുടെ ലോകത്തേക്ക് നടന്നു ചെല്ല്,എന്നിട്ട് അവര് കണ്ട വലിയ സ്വപ്നങ്ങളുടെ ഭാഗമാവുക. ഒന്നും അസാധ്യമല്ല