pink-palivative

TOPICS COVERED

ഇനി വനിതകൾ നയിക്കുന്ന കോഴിക്കോട്ടെ ഒരു പാലിയറ്റീവ് കെയർ സംഘത്തെ പരിചയപ്പെടാം.. സുലൈമാൻ സേട്ട് സെന്റർ ട്രസ്റ്റിലെ പിങ്ക് പാലിയറ്റീവിൽ ഡ്രൈവറും ഡോക്ടറുമെല്ലാം വരെ സ്ത്രീകളാണ്. സ്ത്രീകൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും സൗജന്യമായി  പരിചരണം ഉറപ്പുവരുത്തുന്ന സംഘത്തിന് തുടക്കം കുറിച്ചിട്ട് ഒരു മാസമേ ആകുന്നുള്ളു.

 

ഒരു വിളിപ്പാടകലെയുണ്ട് ഈ പിങ്ക് സംഘം. ശാരീരിക  പരിചരണം മാത്രമല്ല, ഒരോ രോഗികളേയും മാനസികമായും കരുത്തരാക്കിയായിരിക്കും ഇവർ മടങ്ങുക. ഞായർ, വെള്ളി ഒഴികെ ബാക്കി ദിവസങ്ങളിലെല്ലാം ഇവരുടെ സേവനം ഉണ്ടാകും. 25 പേർ അടങ്ങുന്ന കൂട്ടായ്മയിൽ ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ സ്ത്രീകളാണുള്ളത്. 

വോളണ്ടിയറായ 25 പേർ ഓരോ ദിവസം മാറിയാണ് രോഗികളെ പരിചരിക്കുന്നത്. പലരും മുൻപ് പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ പ്രവർത്തിച്ചു പരിചയമുള്ളവരാണ്. നിലവിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് സേവനം.

വോക്കിങ് സ്റ്റിക്, വാട്ടർ ബെഡ്, എയർ ബെഡ് തുടങ്ങിയ ഉപകരണങ്ങൾ പാലിയേറ്റീവ് യൂണിറ്റ് സൗജന്യമായി വിതരണം ചെയുന്നുണ്ട്. സംഭാവനകളിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. 

ENGLISH SUMMARY:

Women as drivers and doctors; Kozhikode introduces Pink Palliative Care.