കോഴിക്കോട് വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചിട്ട് തന്നെയെന്ന് സ്ഥിരീകരണം. ജനറേറ്ററിൽ നിന്നും വിഷവാതകം പ്ലാറ്റ്ഫോമിലെ ദ്വാരം വഴി കാരവന്‍റെ ഉള്ളിലെത്തിയെന്നാണ് കണ്ടെത്തൽ. വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് മരണകാരണം വ്യക്തമായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കോഴിക്കോട് എൻഐടിയിലെ സാങ്കേതിക വിദഗ്ദരുടെ നേതൃത്വത്തിൽ കാരവനില്‍ നടത്തിയ ഡമ്മി പരിശോധനയിലാണ് വിഷവാതകത്തിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. വാഹനത്തിലെ അടച്ചിട്ട അറയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിനും കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഫോറന്‍സിക്, സയന്റിഫിക് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. െപാലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു അപകടം പുനസൃഷ്ടിച്ചു കൊണ്ടുള്ള പരിശോധന. കഴിഞ്ഞ ഡിസംബർ 23നാണ് മലപ്പുറം സ്വദേശി മനോജിനെയും കണ്ണൂർ സ്വദേശി ജോയലിനെയും കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.