‘ഞാന്‍ ഇപ്പോള്‍ അനാഥയല്ലാ, എനിക്ക് ജീവിതത്തില്‍ കൂട്ടായി ഏട്ടനെ കിട്ടി, അമ്മയെ കിട്ടി ഈ അനിയത്തിമാര്‍ എല്ലാവരും എന്‍റെതല്ലേ’, കണ്ണ് നിറഞ്ഞ് അനാമിക ഈ വാക്കുകള്‍ പറയുമ്പോള്‍ വിഷ്ണു അവളെ ചേര്‍ത്തു പിടിച്ച് ഒരു വാക്ക് പറഞ്ഞു, നീ അനാഥയല്ല,,,നിനക്ക് ഞാനും അമ്മയും ഉണ്ട്.

നാല് വര്‍ഷം മുന്‍പാണ് അനാമിക ചെറുതായിരിക്കുമ്പോള്‍  അമ്മ മരിച്ചു. തുടര്‍ന്ന് അച്ഛന്‍ മറ്റൊരാളെ വിവാഹം ചെയത് പുതിയൊരു ജീവിതം ആരംഭിച്ചു.അതോടെ അനാമികയ്ക്ക് ആരുമില്ലാതായി . തുടര്‍ന്ന്  ശിശുക്ഷേമസമിതിയാണ് അവളെ അടൂര്‍ തേപ്പുപാറയിലുള്ള ജീവമാതാ കാരുണ്യ ഭവനിലാക്കിയത്.പിന്നീടുള്ള  ജീവിതത്തില്‍ അനാമികയ്ക്ക് കൂട്ട്   കാരുണ്യ ഭവനും അവിടുത്തെ സഹോദരങ്ങളുമായിരുന്നു. 

ഒരിക്കല്‍ സ്കൂള്‍ വിട്ട് വന്ന അനാമിക ഇരുന്ന് കരയുന്നത് കണ്ട ജീവമാതാ കാരുണ്യ ഭവന്‍റെ ഉടമ ഉദയ ഗിരിജ   അവളോട് കാര്യങ്ങള്‍ അന്വേഷിച്ചു , സ്കൂളില്‍ എല്ലാകുട്ടികളടെയും മാതാപിതാക്കള്‍ വന്നുവെന്നും തനിക്ക് മാത്രം ആരും ഇല്ലെന്നും അവള്‍ പറഞ്ഞു. ഇത് കേട്ട ഉദയഗിരിജ അവളെ ചേര്‍ത്ത് പിടിച്ച് ജീവിതാവസാനം വരെ താന്‍ ഒപ്പമുണ്ടാകുമെന്നൊരുറപ്പുകൊടുത്തു. ആ വാക്ക് പാലിക്കുകയാണ് ഉദയഗിരിജ. അനാമികയ്ക്ക് കല്യാണപ്രായം  ആയപ്പോള്‍ ഉദയഗിരിജ അവളെ സ്വന്തം മകന്‍റെ തന്നെ വധുവാക്കി. വിഷ്ണു അനാമികയുടെ കഴുത്തില്‍ താലികെട്ടിയപ്പോള്‍ ഒരു നാട് ഒന്നാകെ ഉണ്ടായിരുന്നു ആ നല്ല കാഴ്ച കാണാന്‍.

‘പെൺകുട്ടിയായതു കൊണ്ട് അച്ഛൻ വേണ്ടന്ന് പറഞ്ഞു. അനാമിക എന്‍റെ  മരുമകളല്ല മോളാണ്. അനാഥ മന്ദിരത്തിലെ പെൺകുട്ടിയുടെ വിവാഹമല്ലാ ഞങ്ങളുടെ മോളുടെയും മോന്‍റെയും വിവാഹമാണ് ’ ഗിരിജ പറയുന്നു. 

ENGLISH SUMMARY:

Orphan girl gets married viral on social media