തിരഞ്ഞെടുപ്പിന് മുൻപെ പാലക്കാട് താമസം തുടങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് രാവിലെയായിരുന്നു വീടിന്‍റെ പാല് കാച്ചല്‍. അമ്മ ബീനയാണ് പാലുകാച്ചിയത്. ഇനി രാഹുലിന് ഒരു  കല്യാണം നോക്കണമെന്നു അമ്മ പറഞ്ഞു. ഇന്നാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. 

അതേ സമയം ഓരോ വോട്ടും ഉറപ്പിക്കാൻ പാലക്കാട് മണ്ഡലത്തിൽ ഓടിനടന്നു വോട്ടു തേടുകയാണു  രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാർ ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, കടകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി എല്ലായിടത്തും എത്തി വോട്ട് അഭ്യർഥിക്കുകയാണു രാഹുൽ. ചൊവ്വാഴ്ച രാത്രി കല്ലടിക്കോട് വാഹനാപകടത്തിൽ 5 പേരുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിൽ ഇന്നലെ ഉച്ചവരെ പര്യടനം റദ്ദാക്കിയിരുന്നു. പി.വി.അൻവറിന്‍റെ പിന്തുണ സ്വാഗതാർഹമെന്നു രാഹുൽ പറഞ്ഞു. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും കോൺഗ്രസും യുഡിഎഫും വർഷങ്ങളായി വെളിപ്പെടുത്തുന്ന വിഷയങ്ങളാണ് പി.വി.അൻവറും പറഞ്ഞിട്ടുള്ളത്. തന്‍റെ സ്ഥാനാർഥിത്വം പോലും സർക്കാരിന് അസ്വസ്ഥതയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

ENGLISH SUMMARY: