TOPICS COVERED

66-ാം കേരള സ്കൂൾ കായികമേളയുടെ ഭാഗമായുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടൻ മമ്മൂട്ടി നിർവഹിച്ചു. കായിക താരങ്ങളെ എന്റെ പ്രിയ തക്കുടുകളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എന്റെ കുട്ടിക്കാലം ഓര്‍ക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. 

‘കഥ പറയുമ്പോളിലെ അശോക് രാജിനെപ്പോലെ എന്റെ കുട്ടിക്കാലം ഓര്‍ക്കുന്നു. എനിക്ക് കുട്ടിക്കാലത്ത് സ്‌പോര്‍ട്‌സിനോട് താത്പര്യമില്ലായിരുന്നു. ഞാന്‍ മടിയനായിരുന്നു. ഓടാനും ചാടാനുമൊന്നും എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഞാനന്ന് നാടകം കളിക്കാനും മോണോ അക്ട് കളിക്കാനുമൊക്കെ നടന്നതാണ്. പക്ഷെ ഇത് കാണുമ്പോള്‍ ഇങ്ങെയൊക്കെ ആകാമെന്ന് ഞാനും ആഗ്രഹിക്കുന്നു.

ഈ കായികമേളയില്‍ ഒരുപാട് ഇനങ്ങളിലുള്ള മത്സരമുണ്ട്. കൂടെയൊടുന്നവര്‍ നമ്മളെക്കാള്‍ ഒട്ടുംമോശമല്ല, അവരും ജയിക്കാനാണ് മത്സരിക്കുന്നത് എന്ന് ഓര്‍മവേണം. നനിങ്ങളുടെ കൂടെ ഒരാള്‍ ഉള്ളതുകൊണ്ടാണ് നിങ്ങള്‍ ജയിക്കുന്നത്. ഒറ്റയ്ക്ക് ഒരാള്‍ മത്സരവും ജയിക്കുന്നില്ലെന്ന് മനസിലാക്കുക. മത്സാരാര്‍ഥിയെ മത്സരാര്‍ഥിയായി മാത്രം കാണുക. ശത്രുവായി കാണാതിരിക്കുക. ഈ കാലത്താണ് സംസ്‌കാരമുണ്ടാകുന്നത്. വിദ്യാഭ്യാസം കൊണ്ടുനേടുന്നത് ഒരു സംസ്‌കാരമാണ്. വിദ്യാഭ്യാസം കൊണ്ടുമാത്രം ഉണ്ടാകുന്നതല്ല സംസ്‌കാരമെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. പ്രിയപ്പെട്ട തക്കുടുകളെ നിങ്ങളെ കേരളത്തിന്റെ അഭിമാനമാകട്ടെ' മമ്മൂട്ടി പറഞ്ഞു

'കേരളത്തിന്റെ കൗമാര ശക്തി അത്ഭുതപ്പെടുത്തുന്നു. ഒരുപാട് പ്രതീക്ഷയുണ്ട് നിങ്ങളിൽ. മത്സരാർഥിയെ മത്സരാർഥി ആയിട്ടല്ലാതെ ശത്രുവായി കാണരുത്‌. പെരുമാറ്റത്തിലോ സംസാരത്തിലോ അതുണ്ടാകാൻ പാടില്ല. ഒന്നല്ല, നൂറ് ഒളിമ്പിക്സ് മെഡലുകളുമായി നിങ്ങൾക്ക് ഈ നാടിന്റെ അഭിമാനങ്ങളായി ഉയരാൻ സാധിക്കട്ടെ' – മമ്മൂട്ടി

ENGLISH SUMMARY:

Mammootty welcomes athletes at Kerala sports school meet with a touch of self-pity