വൈക്കം മറവൻതുരുത്തില്‍ നിധീഷ് ഭാര്യ ശിവപ്രിയയെയും അമ്മായിമ്മ ഗീതയെയും വെട്ടിക്കൊല്ലുമ്പോള്‍ അച്ഛന്‍ എന്തിനാണ് അമ്മയെ ഉപദ്രവിക്കുന്നതെന്ന് ആ കുഞ്ഞ് മനസ് ഒരിക്കലേലും ഒന്ന് ചിന്തിച്ചിട്ടുണ്ടാവാം. ഇന്നലെ വരെ  കളിച്ചും ചിരിച്ചും കൊഞ്ഞിച്ചും കൂടെയുണ്ടായിരുന്ന അമ്മയും മുത്തശിയും ഇനിയില്ലാ എന്നും അവരെ കൊന്നത് തന്‍റെ അച്ഛനാണെന്നും ആ കുഞ്ഞിന് മനസിലായിട്ടുണ്ടാകുമോ ? മറവന്തുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ച്  കൊലപാതകം നടക്കുമ്പോൾ ഒന്നുമറിയാതെ ഓടികളിക്കുകയായിരുന്നു ആ നാലുവയസുകാരി. 

കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം മകളേയുമെടുത്ത് നേരെകടവിലുള്ള സ്വന്തം വീട്ടിലെത്തിയ നിധീഷ് മകളെ അവിടെ ഏല്‍പ്പിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വീട്ടിലെത്തിയ നിധീഷിന്‍റെ ശരീരത്തില്‍ ചോരപ്പാടുകള്‍ കണ്ട വീട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. 

ENGLISH SUMMARY:

young man murdered wife and mother in law in kottayam