സോഷ്യല്‍ മീഡിയയില്‍ കൂടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. അരിശം മൂത്ത് കുരുപൊട്ടി എടി, പോടീ വിളിച്ച് കമന്റ് എഴുതുന്നവരോട് നിങ്ങൾ ദേഷ്യം വരുമ്പോൾ വീട്ടിൽ അമ്മയെ വിളിക്കുന്ന വാക്ക് ആയിരിക്കും അതെന്നും അത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും പത്മജ പറയുന്നു. താന്‍ രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ പാർട്ടിയിൽ അംഗമാണ് എന്നതിൽ അഭിമാനിക്കുന്നതായും പാർട്ടിക്കാരുടെ സ്നേഹം, കരുതൽ ഇവയിൽ താനിന്ന് സന്തോഷവതിയാണെന്നും പത്മജ പറയുന്നു.
കുറിപ്പ്
കോൺഗ്രസിന്റെ സൈബർ കുഞ്ഞുങ്ങൾ എനിക്കെതിരെ കമന്റുകൾ എഴുതി തളരുകയാണ്. ഇവരുടെ കമന്റുകൾ കണ്ടാൽ ഞാൻ അങ്ങ് മാനസികമായി തകരും എന്നാണ് പാവങ്ങളുടെ ചിന്ത. പത്മജ കെ കരുണാകരന്റെ മകൾ ആണ്. അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും മുമ്പ് ഏറ്റവും അധിക്ഷേപിച്ചത് സിപിഎംകാരോ, ബിജെപിക്കാരോ ഒന്നുമായിരുന്നില്ല സ്വന്തം പാർട്ടിക്കാർ തന്നെയായിരുന്നു. അച്ഛനെ ഏറ്റവും വേദനിപ്പിച്ചതും സ്വന്തം പാർട്ടിക്കാർ തന്നെയായിരുന്നു. അതിനെയൊക്കെ ഞങ്ങൾ സധൈര്യം നേരിട്ടു, പിന്നെ എനിക്കെതിരെ അരിശം മൂത്ത് കുരു പൊട്ടി എടി, പോടീ വിളിച്ച് കമന്റ് എഴുതുന്നവരോട് നിങ്ങൾ ദേഷ്യം വരുമ്പോൾ വീട്ടിൽ അമ്മയെ വിളിക്കുന്ന വാക്ക് ആയിരിക്കും അത്.. അത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്, ജീവിതത്തിൽ വളരെ സന്തോഷം അനുഭവിക്കുന്ന സമയമാണ് ഇപ്പോൾ ഞാൻ. കാരണം എന്നെ പൂർണമായി സ്നേഹിക്കുന്ന സഹപ്രവർത്തകർ ഉള്ള ഒരു പാർട്ടിയിലാണ് ഞാൻ ഇന്ന്. രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായ ശ്രീ നരേന്ദ്ര മോദിയുടെ പാർട്ടിയിൽ ഞാൻ അംഗമാണ് എന്നതിൽ അഭിമാനിക്കുന്നു. എന്റെ പാർട്ടിക്കാരുടെ സ്നേഹം, കരുതൽ ഇവയിൽ ഞാനിന്ന് സന്തോഷവതിയാണ്.