കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെ ട്രോളിലും എയറിലുമാണ് സിപിഎം നേതാക്കള്‍. ലുട്ടാപ്പി ട്രോള്‍ മുതല്‍ നീതുജോണ്സണ് വരെ നിറഞ്ഞ് നില്ക്കുന്ന ട്രോളിനെ താന്‍ ഹൃദയവിശാലതയോടെ ഉൾക്കൊള്ളുന്നുവെന്ന് കഴിഞ്ഞ ദിവസം എ എ റഹീം എംപി പറഞ്ഞിരുന്നു. ഇപ്പോഴിതാ ട്രോളിയില്‍ ഒരു ട്രോള്‍ എന്ന രീതിയില്‍ സിപിഎം നേതാക്കളെ ഒന്നടങ്കം പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. അബ്ദുറബ്ബ്.
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഹിറ്റ്ലറിലെ കോമഡി രംഗത്തിന്റെ സ്ക്രീന്‍ ഷോട്ടിട്ടാണ് അബ്ദുറബ്ബിന്റെ പോസ്റ്റ്. എവിടെ പരിപാടി അവതരിപ്പിച്ചാലും തേയാൻ മാത്രം വിധിക്കപ്പെട്ട അവരുടെ പേരെന്തുവാ മക്കളെ എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് നിരവധിയാളുകളാണ് കമന്റ് രേഖപ്പെടുത്തുന്നത്.
കുറിപ്പ്
എവിടെ പരിപാടി അവതരിപ്പിച്ചാലും തേയാൻ മാത്രം വിധിക്കപ്പെട്ട അവരുടെ പേരെന്തുവാ മക്കളെ..!ഫീലിംഗ്: പാലക്കാട്ടെ ട്രോളി