മിടുമിടുക്കനായ മുഹമ്മദ് യാസിന്‍. യാസിന്റെ‘അല്‍ഹംദുലില്ലാഹ്...പഠിക്കണ്ടല്ലോലേ..’എന്നു തുടങ്ങുന്ന റാപ് സോങ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 60 ലക്ഷത്തിലേറെപ്പേര്‍ പാട്ട് കേട്ടും കണ്ടും യാസിന്റെ ആരാധകരായി മാറിക്കഴിഞ്ഞു. അത്ര മനോഹരമായാണ് യാസിന്‍റെ പാട്ട്. കണ്ണൂര്‍ മെരുവമ്പായി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് യാസിന്‍. ഇപ്പോഴിതാ യാസിനും കൂട്ടുകാര്‍ക്കും യാസിന്റെ പാട്ട് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ദൃശ്യ ടീച്ചര്‍ക്കും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മുന്‍ മന്ത്രി കെ.കെ.ശൈലജ.
‘60 ലക്ഷത്തിലേറെപ്പേർ അഭിനന്ദിച്ച റാപ് സോങ്. മെരുവമ്പായി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി പ്രിയപ്പെട്ട മുഹമ്മദ് യാസിൻ സിറാജിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. ഒപ്പം കുട്ടികളെ പ്രോത്സാഹിപ്പിച്ച ദൃശ്യ ടീച്ചർക്ക് പ്രത്യേക അഭിനന്ദനം’ എന്ന് യാസിന്റെ റാപ് ഫെയ്സ്ബുക് പേജില്‍ പങ്കുവച്ച് ശൈലജ ടീച്ചര്‍ കുറിച്ചു.
തനി നാടന്‍ ഭാഷയിലാണ് യാസിന്റെ റാപ്. പാടുന്ന ശൈലി മാത്രമല്ല യാസിന്റെ ശരീരഭാഷയും ആളുകളെ നന്നായി രസിപ്പിച്ചിട്ടുണ്ട്. ചിരിയോടെ ഫുള്‍ എനര്‍ജിയിലാണ് കുട്ടി റാപ് ഗായകന്റെ പ്രകടനം. റാപ്പിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ കമന്റുകളുടെ പ്രവാഹമാണ്. യാസിന്റെ കോളജ് കാലം അവന്റേതു മാത്രമായിരിക്കുമെന്നും വലിയൊരു റാപ് ഗായകനാകുമെന്നുമാണ് ആശംസകള്‍. അതെല്ലാം യാഥാര്‍ഥ്യമാകട്ടെ!