ലഹരിയും കുറ്റകൃത്യങ്ങളും വർധിച്ച് വരുന്ന കാലത്ത് കുട്ടികൾക്ക് നേർവഴി കാട്ടാൻ കുട്ടിപ്പാട്ടുമായി കൊച്ചി സിറ്റി പൊലീസ്. കൊച്ചിയിലെ വിവിധ സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ചൈൽഡ് ഫ്രണ്ട്ലി പൊലീസ് എന്ന പാട്ടൊരുക്കിയത്. കുട്ടികളെ കൂട്ടുകാരാക്കി കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള വിപുലമായ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ്.

കുരുന്നുകളെ നന്മയുടെ കാവലാളാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ശിശു സൗഹൃദ പൊലീസ് എന്ന ആശയം കൂടുതൽ പേരിലേക്കെത്തിക്കുകയെന്ന ആശയമാണ് കുട്ടിപ്പാട്ടിലെത്തിയത്. കൊച്ചി സിറ്റി പൊലീസിലെ എ.എസ്.ഐ സുജനപാലാണ് ഗാനത്തിന് വരികളെഴുതിയത്. ആന്റണിയും കുട്ടികളും ഏറ്റുപാടി.

വെറും പാട്ടിൽ മാത്രം ഒതുങ്ങുന്നില്ല സിറ്റി പൊലീസിന്‍റെ ബോധവൽക്കരണം. ഒരു വർഷത്തിനിടെ എറണാകുളം ജില്ലയിലെ 40000 ലധികം കുട്ടികൾക്ക് പൊലീസിലെ പ്രത്യേക സംഘം സ്‌കൂളുകളിലെത്തി ബോധവൽക്കരണം നൽകി കഴിഞ്ഞു

ENGLISH SUMMARY:

Kochi city police with children's song to guide children