ഇന്നത്തെ ചെന്നൈ മലയാള മനോരമ പത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ചെന്നൈ പേജില്‍ വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയത് കുറച്ച് മിടുക്കന്‍മാരും മിടുക്കികളും ചേര്‍ന്നാണ്. ശിശുദിനത്തോട് അനുബന്ധിച്ചാണ് പത്രം തയാറാക്കാന്‍ ഇവരെത്തിയത്.
മാധ്യമപ്രവര്‍ത്തകരുടെ വഴക്കത്തോടെയാണ് ഇവര്‍ പത്രം തയ്യാറാക്കാന്‍ എത്തിയത്. ചെന്നൈയിലെ 9 സ്കൂളുകളില്‍ നിന്നുള്ള 12 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. നഗരത്തിലെ പ്രശ്നങ്ങളും വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികളും യാത്രാപ്രശ്നങ്ങളും അടക്കം അവര്‍ ചൂണ്ടിക്കാട്ടി. മികച്ച അനുഭവമെന്ന് പങ്കെടുത്ത വിദ്യാര്‍ഥികള്‍
കുട്ടികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും ഡൂഡിലും ചിത്രങ്ങളുമെല്ലാം പത്രത്തിലുണ്ട്. ശിശുദിനത്തോട് അനുബന്ധിച്ച് ഇവര്‍ തയ്യാറാക്കിയ കവിതകളും ഇന്ന് ചെന്നൈ പേജില്‍ കാണാം. വാര്‍ത്ത സ്വയം കണ്ടുപിടിച്ചും റിപ്പോര്‍ട്ട് തയാറാക്കിയുമെല്ലാം മാധ്യമലോകത്തെ നേരിട്ടറിയുകയായിരുന്നു അവര്‍.