ശിശു ദിനത്തില്‍ തന്‍റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും ഇല്ലാത്ത പണ്ടത്തെ ഒരു പാവം കുട്ടി എന്ന തലക്കെട്ടോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. തലയില്‍ ഒരു തൊപ്പി, ബനിയനും നിക്കറും വേഷം, കഴുത്തില്‍ പുലി നഖം മാല, സ്റ്റൈലീഷ് പോസിലിരിക്കുന്ന ചിത്രമാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. കണ്ണ് അന്നും ഇന്നും ഒരുപോലെ, ഈ ശിശുദിനത്തിൽ തന്നെ ആ കുഞ്ഞ് സഖാവിന്റെ പടം വന്നല്ലോ,വലിയ ഒരു ശിശു ദിനാശംസകൾ എന്നിങ്ങനെയാണ് കമന്‍റുകള്‍.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. എല്ലാ വർഷവും നവംബർ പതിനാലിനാണ് ശിശുദിനം ആചരിക്കുന്നത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ വ്യത്യസ്തമായ രീതിയിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതും കുട്ടികൾക്ക് മിഠായികളും മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നതും ആഘോഷത്തിന്റെ ഭാഗമാണ്.