മണ്ഡല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. വൃശ്ചികക്കുളിരിനുമേൽ ഭക്തിയുടെ ചൂട് പകർന്ന് താഴേത്തിരുമുറ്റത്ത് ആഴി ജ്വലിച്ചു. വെള്ളിയാഴ്ച ഉച്ചമുതൽ അയ്യപ്പനെ തൊഴാൻ ആയിരങ്ങളാണ് മലകയറി വന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഒരു കൊച്ചു മാളികപ്പുറമാണ്. ശബരിമല പടി പൊലീസിന്‍റെ കൈ പിടിച്ച് കയറുന്ന മാളികപ്പുറത്തെ മുകളിലെത്തുമ്പോള്‍ എടുക്കുന്ന ദൃശ്യവും വിഡിയോയില്‍ കാണാം. ഹൃദ്യമായ കാഴ്ചയാണ് വിഡിയോ സമ്മാനിക്കുന്നത്. കൗതുകത്തോടെ പൊലീസിനെ നോക്കുന്ന കൊച്ചു മാളികപ്പുറം 18ആം പടി കയറി സന്തോഷത്തോടെയാണ് മടങ്ങുന്നത്.
അതേ സമയം ശബരിമല മണ്ഡല പൂജയുടെ ഒന്നാംദിവസം പിന്നിട്ടപ്പോള്‍ ദര്‍ശനത്തിന് എത്തിയത് ഒരുലക്ഷത്തിലധികം തീര്‍ഥാടകര്‍. എഴുപതിനായിരം ആണ് ഇന്നത്തെ വിര്‍ച്വല്‍ ക്യൂ ബൂക്കിങ്. ഇന്ന് ഞായറാഴ്ചയാണെങ്കിലും അമിതമായ തിരക്ക് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. പതിനായിരം സ്പോട്ട് ബുക്കിങ്ങിന് പുറമേ ബുക്ക് ചെയ്തിട്ടും വരാതിരിക്കുന്ന തീര്‍ഥാടകരുടെ സ്ലോട്ടുകളിലും തല്‍സമയ ബുക്കിങ് നല്‍കും. നവംബര്‍ മുപ്പത് വരെ വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് പൂര്‍ണമായും നിറഞ്ഞുകഴിഞ്ഞു. മുന്‍കാലത്ത് പന്ത്രണ്ട് വിളക്കിന് ശേഷമാണ് തിരക്കേറിയിരിരുന്നതെങ്കില്‍ ഇക്കുറി ആദ്യദിനം മുതല്‍ തന്നെ തീര്‍ഥാടകരുടെ ഒഴുക്കാണ്.