തെങ്ങ് ചതിക്കില്ല എന്നൊരു പഴമൊഴിയുണ്ട് . പക്ഷേ തെങ്ങിന്‍റെ സഹോദരനായ കവുങ്ങ് ചതിക്കും. അത്തരത്തില്‍ ഒരു വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍.റോഡുവക്കില്‍ നിന്ന കവുങ്ങ് മുറിക്കാനൊരാലോചന. രണ്ടുപേരെ കാവല്‍ നിര്‍ത്തി പണി തുടങ്ങി . റോഡിലൂടെ വാഹനങ്ങള്‍ വരുമ്പോള്‍ അപകട സൂചന നല്‍കുകയായിരുന്നു ലക്ഷ്യം .
അവരിരുവരുടെയും ബലത്തില്‍ കവുങ്ങ് വെട്ടിത്തുടങ്ങി . വെട്ടിയ തടി താഴെയ്ക്ക് പോരട്ടെ എന്ന ഭാവത്തോടെയായിരുന്നു ചെറുപ്പക്കാരുടെ നില്‍പ്. സുരേഷ് ഗോപി ഡയലോഗ് പോലെ ദാ പോയി ദാ വന്നു എന്ന അവസ്ഥയില്‍ കവുങ്ങിന്‍റെ പാതി മുറിഞ്ഞ ഭാഗം നിലയ്ത്തേക്ക്. അയ്യോ എന്ന് പറഞ്ഞ് അലറി താഴേയ്ക് വീഴുന്ന കവുങ്ങിന്‍ കഷണം പിടിക്കാനായി ചെറുപ്പക്കാരുടെ പിന്നീടുള്ള ശ്രമം . കണ്ടും കേട്ടും നിന്നവര്‍ കവുങ്ങ് വീഴാറായപ്പോഴാണ് റോഡിലൂടെ ബൈക്കില്‍ പായുന്ന പൊലീസുകാരെ കണ്ടത് . പിന്നെ എല്ലാ നിമിഷം കൊണ്ട് കഴഞ്ഞു.
സ്പീഡ് കുറച്ച് ആ റോഡിലൂടെ പോവുകയായിരുന്ന പൊലീസ് ഒട്ടും പ്രതീക്ഷിച്ചില്ല ഇതുപോലെ ഒരു പണി കിട്ടുമെന്ന് , കവുങ്ങ് വന്ന് വീണതാകട്ടെ പൊലീസിന്‍റെ തലയിലും. ബൈക്ക് തവിട് പൊടി. റോഡില്‍ തെറിച്ച് വീണ പൊലീസുകാര്‍ക്ക് നല്ലപരുക്കുണ്ടെന്ന് വിഡിയോയില്‍ നിന്ന് വ്യക്തം
സിസിടിവി ദൃശ്യങ്ങളായി പ്രചരിക്കുന്ന വിഡിയോയില്‍ കവുങ്ങ് വീണ് കഴിഞ്ഞ് ആകെ പേടിച്ച് നില്‍ക്കുന്ന ചെറുപ്പക്കാരെയും കാണാം. ഏതായാലും നോക്കിയും കണ്ടും നിന്നില്ലെങ്കില്‍ കവുങ്ങ് ചതിക്കുമെന്ന് ഉറപ്പാണ് .