കല്യാണം കഴിച്ചവരുടെ മാത്രം കൂട്ടായ്മ മതിയോ? കല്യാണം കഴിക്കാത്തവരുടെ ഒരു കൂട്ടായ്മ വച്ചാലോ? അത്തരം ഒരു ചിന്തയില്‍ നിന്നാണ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊച്ചി രൂപതയുടെ നേതൃത്വത്തിലാണ് മഹാസംഗമം നടത്തിയത്.
ആയിരത്തോളം പേരാണ് ഈ മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ വന്നത്. കൊച്ചി, ആലപ്പുഴ , വരാപ്പുഴ രൂപതകളിൽ നിന്നുള്ള പ്രതിനിധികളാണ് അവിവാഹിതരുടെ മഹാ സംഗമത്തിൽ പങ്കെടുത്തത്. രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ സമ്മേളനം ഉത്ഘാടനം ചെയ്തു. കെഎൽസിഎ രൂപത പ്രസിഡൻറ് പൈലി ആലുങ്കൽ, അധ്യക്ഷത വഹിച്ചു.
ജീസസ് യൂത്ത് കോഡിനേറ്റർ ബോണി വലിയപറമ്പിൽ, ചവറ കൾച്ചറൽ സെൻറർ കോഡിനേറ്റർ ജോസഫ് സി മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു. ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, ടി എ ഡാൽഫിൻ, സാബു കാനക്കാപള്ളി, ഷാജു ആനന്ദശ്ശേരി, സിന്ധു ജസ്റ്റിസ്, ഹെൻസൺ പോത്തംപള്ളി, വിദ്യ ജോജി, സെബാസ്റ്റ്യൻ കെ ജെ എന്നിവർ സംസാരിച്ചു.