TOPICS COVERED

മുണ്ടകൈ- ചൂരൽമല ദുരന്തം  പാഠം ആക്കി,,, ഉരുൾ പൊട്ടൽ മുന്നറിയിപ്പ് സംവിധാനം പരിചയപെടുത്തുകയാണ് വയനാട് സ്കൂളിൽ നിന്ന് സംസ്ഥാന പ്രവൃത്തി പരിചയ മേളക്ക് എത്തിയ കുട്ടികൾ. സ്വന്തം നാടിനുണ്ടായ ദുരന്തം ഇനി എവിടെയും ആവർത്തിക്കരുത് എന്നാണ് അവരുടെ ലക്ഷ്യം. 

അപ്രതീക്ഷിതമായി എത്തുന്ന പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി അറിയാനും രക്ഷനേടാനും സഹായിക്കുന്ന സാങ്കേതിക വിദ്യ. അതാണ്‌ വയനാട് ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ കല്ലുവയലിൽ നിന്ന് എത്തിയ അഭിരാമും എബിനും അവതരിപ്പിച്ചത്. 

പെയ്യുന്ന മഴയുടെ തീവ്രത അളന്നും, മണ്ണിന്റെ നനവും മരങ്ങളുടെ ചെരിവും മനസ്സിലാക്കിയും മുന്നറിയിപ്പ് നൽകുന്നതാണ് സംവിധാനം. 400 ഓളം ജീവനെടുത്ത ചൂരൽമല ദുരന്തം ഇനി എവിടെയും ആവർത്തിക്കരുതെന്ന ആഗ്രഹമാണ് ഇവരുടെ ചിന്തകൾക്ക് വേഗം പകർന്നത്. 

തിരുവനന്തപുരത്തുനിന്ന് എത്തിയ ആർദ്രയും ആദിൽ മുഹമ്മദും പരിചയപ്പെടുത്തിയതും ദുരന്തം മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ്. വയനാട് ദുരന്തത്തെ ആസ്പദമാക്കിയുള്ള കണ്ടുപിടുത്തങ്ങൾ ആയിരുന്നു സംസ്ഥാന സ്കൂൾ പ്രവർത്തിപരിചയമേളയിൽ ഏറെയും. 

ENGLISH SUMMARY:

Students with warning system related to Wayanad disaster