വിശ്വാസം അതല്ലേ എല്ലാം. ഇന്നത്തെ കാലത്ത് വിശ്വാസം നിലനിർത്തുക എന്ത് വലിയ പാടാണ്. എന്തിലും മായമാണെന്ന് പറയുന്ന സമൂഹത്തിൽ മായം ചേർക്കാതെ ലൈവായി ഉപഭോക്താക്കൾക്ക് വളം നൽകുകയാണ് തൃശൂർ മാപ്രാണത്തെ സെബി പോൾ.

1999 ലാണ് വള നിർമ്മാണശാലയും അരി മില്ലും സെബി പിതാവിൽ നിന്നും ഏറ്റെടുക്കുന്നത്. അന്നും ചെറിയ രീതിയിൽ ആളുകൾക്ക് ലൈവായി വളം ഉണ്ടാക്കി കൊടുത്തിരുന്നു. എന്നാൽ ഇന്ന് അതിന്‍റെ ആവശ്യകതയേറി. കൂടുതൽ ആളുകൾക്കും വളം നിർമ്മിക്കുന്നത് കൺമുമ്പിൽ കാണുന്നതു തന്നെയാണ് ഇഷ്ടം. 

നൂറുശതമാനവും മായം കലർത്താത്ത ഉൽപ്പന്നമാണെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പു നൽകേണ്ടതുണ്ട്. സ്ഥിരമായി ഇവിടെ വരുന്നവർക്ക് ഈ ഉറപ്പുണ്ട്. എന്നാൽ പുതിയതായി ആളുകളെ ഇങ്ങോട്ട് എത്തിക്കാൻ ലൈവായുള്ള വള നിർമ്മാണം ആവശ്യമാണ്. 

ENGLISH SUMMARY:

Fertiliser production unit of Thrissur, that attracts people by it's unique quality.