TOPICS COVERED

കാട്ടിലെ മാനിന്‍റെ തോലുകൊണ്ടുണ്ടാക്കി മാരാരു പണ്ടൊരു ചെണ്ട എന്നതാണല്ലോ വരി. കുറച്ചുനേരത്തേക്ക് വരിയൊന്നു മാറ്റി പിടിക്കാം. തൃശൂർ എരുമപ്പെട്ടിയിൽ ചെണ്ട ഉണ്ടാക്കുന്നത് മൂരിയുടെ തോല് കൊണ്ടാണ്. 300 വർഷത്തിന്‍റെ പാരമ്പര്യമാണ് ചെണ്ട നിർമ്മാണത്തിൽ ഇവർ അവകാശപ്പെടുന്നത്. ഇത് അത്ര എളുപ്പപ്പണി അല്ല. നാളുകളുടെ പരിശ്രമമാണ് ചെണ്ടയുടെ അന്തിമരൂപം. 

എല്ലാത്തിനും കൃത്യമായ ഒരു കണക്ക് വേണം. ഇല്ലെങ്കിൽ ചെണ്ടയുടെ താളം തെറ്റും. ചെണ്ടയുടെ ഇടംതലയ്ക്കും വലം തലയ്ക്കും പ്രത്യേക രീതിയിലാണ് പണി. ഇടന്തലവട്ടത്തിന് ഒറ്റ ലെയർ മതിയാകും. വലന്തലവട്ടത്തിന് ഏഴ് ലയർ വേണം. നല്ല വെയിൽ ആണെങ്കിൽ രണ്ടുദിവസം മതിയാകും മൂരിത്തോൽ ഉണങ്ങാൻ. 

വരിക്ക പ്ലാവിന് ഉണങ്ങാൻ വെയിൽ അല്ല കാറ്റാണ് ആവശ്യം. ഒന്നരമാസം കാറ്റുകൊള്ളണം. തോലും, കുറ്റിയും പദമായാൽ പിന്നെ പനഞ്ചി പശ അവരെ ചേർത്തു നിർത്തും.  പ്ലാവിൻ തടിയും മൂരിത്തോലും തയ്യാറായാൽ പിന്നെ അവയെ ചേർത്തു കയറുകൊണ്ട് കെട്ടണം. ഇതാണ് അവസാന പടി.

ENGLISH SUMMARY:

Chenda making video story.