ലക്ഷങ്ങള്‍ വില വരുന്ന കശ്മീരിലെ കുങ്കുമപ്പൂവ് മട്ടുപ്പാവില്‍ കൃഷിചെയ്ത് മലവയല്‍ സ്വദേശി ശേഷാദ്രി. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യഞ്ജനം നമ്മുടെ നാട്ടിലും സാധ്യമെന്ന് തെളിയിക്കുകയാണ് ഈ ബി.ടെക് ബിരുദധാരി. ഇന്ത്യയില്‍ കശ്മീരില്‍ മാത്രം കൃഷി ചെയ്തു വരുന്ന കുങ്കുമപ്പൂവാണ് ശേഷാദ്രി വികസിപ്പിച്ചെടുക്കുന്നത്. വീട്ടു ടെറസില്‍ എയറോപോണിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൃഷി. മണ്ണോ വെള്ളമോ വേണ്ടാത്ത കൃഷി രീതി
കുങ്കുമപ്പൂവിലെ നാരുകളാണ് വേര്‍തിരിച്ചെടുക്കുക. ഗ്രാമിനു മുന്നൂറ് രൂപ മുതല്‍ 900 രൂപ വരെ വില വരും. കിലോക്ക് ലക്ഷങ്ങളും. കിറ്റ്കോയില്‍ സിവില്‍ എന്‍ജിനീയറായിരുന്ന ശേഷാദ്രി മൂന്നു മാസം മുമ്പാണ് വീട്ടു ടെറസില്‍ ആശയം നടപ്പിലാക്കിയത്. കശ്മീരിലേതിനു സമാനമായ താപനിലയും ഈര്‍പ്പവും വെളിച്ചവും സജ്ജീകരിച്ചാണ് കൃഷി
പൂനെയില്‍ നിന്നാണ് കൃഷി രീതി പഠിച്ചെടുത്തത്. വിത്തു നേരിട്ട് കശ്മീരില്‍ നിന്നെത്തിക്കും. 225 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പഫ് പാനല്‍ ഉപയോഗിച്ചാണ് കൃഷി.
Also Read; മേഘനാദന്‍; മണ്ണിലിറങ്ങി പൊന്നു വിളയിച്ചിരുന്ന വെള്ളുവനാടന്‍ കാര്‍ഷകന്‍
പൂക്കള്‍ വിരിഞ്ഞു തുടങ്ങുമ്പോള്‍ ജനി ദണ്ഡുകള്‍ സൂക്ഷമതയോടെ ശേഖരിക്കും, പിന്നീട് ഉണക്കും. ഗുണമേന്മക്കനുസരിച്ചായിരിക്കും വില നിശ്ചയിക്കുക. സാഹചര്യം അനുകൂലമാവുകയാണെങ്കില്‍ കൃഷി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശേഷാദ്രിയുടെ പദ്ധതി.