ammu-death

TOPICS COVERED

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്‍റെ മരണവുമായി ബന്ധപ്പെട്ട്  സഹപാഠികള്‍ നല്‍കിയ  വിശദീകരണക്കുറിപ്പു തന്നെ അവരുടെ പങ്ക് വ്യക്തമാക്കുന്നത്.  ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക സൂചനകളുടെ അടിസ്ഥാനത്തിലാണ്  പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.  

ammu-sajeev

പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. 

ammu-death

ആത്മഹത്യാക്കുറിപ്പിന് സമാനമായി അമ്മുവിന്‍റെ മുറിയിൽ നിന്ന് കണ്ടെത്തിയ ക്വിറ്റ്  എന്നെഴുതിയ കുറിപ്പ്, അമ്മുവിന്‍റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതിൽ നിർണായകമായത്. ‘ഐ ക്വിറ്റ്’ എന്ന വാചകം ഉൾപ്പെടെ നോട്ട് ബുക്കിൽ നിന്നു കണ്ടെത്തി. വലിയ തോതിൽ മാനസിക പ്രയാസങ്ങൾ സഹപാഠികളില്‍ നിന്നുണ്ടായതാകാം  ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍. ‌സാമ്പത്തിക ആരോപണം, ലോഗ് ബുക്ക് കാണാതായ സംഭവം, അമ്മുവിനെ ടൂർ കോഓഡിനേറ്ററാക്കിയത് തുടങ്ങി പല പ്രശ്നങ്ങൾ സഹപാഠികൾക്കിടയിലുണ്ടായി.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിച്ചാണ് സംഭവത്തിൽ കുടുംബം രംഗത്ത് വന്നത്. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ലെന്ന് കുടുംബം കുറ്റപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Three classmates of deceased nursing student Ammu Sajeev, who were arrested by the Pathanamthitta police under charges of abetment of suicide, were produced before a court and remanded