പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇടതുപക്ഷ സ്ഥാനാര്‍ഥി പി.സരിനെ ട്രോളി വി.ടി. ബൽറാം. ഡോക്ടര്‍ ബ്രോ എന്ന് സിപിഎം പ്രവര്‍ത്തകര്‍ വിളിച്ചിരുന്ന സരിനെ ‘ഡോ ബ്രോ’ എന്ന് അഭിസംബോധന ചെയ്താണ് ബല്‍റാമിന്‍റെ ട്രോള്‍ തുടങ്ങുന്നത്.
ഡോബ്രോയെ കാത്ത് ഷാഫിയുടെ ഓഫീസ്, ഡിസിസി ഓഫീസ്,ലീഗ് ഓഫീസ്, ഇലക്ഷൻ കമ്മിറ്റി ഓഫീസ്, കന്റോൺമെന്റ് ഹൗസ്, എന്നിങ്ങനെ പോകുന്നു എഴുത്ത്. ഗോദൊയെ കാത്ത് എന്ന പുസ്തകം പങ്കുവച്ചാണ് കുറിപ്പ്.
അതേ സമയം നിഷ്പക്ഷമായി വരേണ്ടിയിരുന്ന വോട്ടുകളെ രാഷ്ട്രീയമായി കച്ചവടം ചെയ്തുവെന്ന് പി സരിന്‍ ആരോപിച്ചു. ബിജെപി കോണ്‍ഗ്രസിനെ സഹായിക്കാന്‍ രക്ഷകനായി അവതരിച്ചുവെന്നും സരിന്‍ ആരോപിക്കുന്നു. മുനിസിപ്പാലിറ്റിയില്‍ വലിയ രീതിയില്‍ ബിജെപി വോട്ടുമറിച്ചുവെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. മുനിസിപ്പാലിറ്റിയില്‍ മാത്രം 7000 ല്‍ അധികം വോട്ടുകള്‍ ബിജെപി മറിച്ചുവെന്നും ഈ മണ്ഡലത്തില്‍ 10000 ല്‍ അധികം വോട്ടുകള്‍ യുഡിഎഫിലേക്ക് പോയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചു.