വാഹനം വരില്ലെന്ന് ഉറപ്പായിരുന്ന സ്ഥലത്തായിരുന്നു ആ നാടോടി സംഘത്തിന്‍റെ അന്തിയുറക്കം. ഉള്ള ഭക്ഷണം പരസ്പരം പങ്കുവച്ചും കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് തൃശൂര്‍ നാട്ടികയിലെ റോഡുവക്കില്‍  ഇല്ലായ്മകളെ ചേര്‍ത്ത് പിടിച്ച് ഉറങ്ങിയ രാത്രി, മറ്റൊരു പുലരി സ്വപ്നം കണ്ട് കിടന്നവരിലേക്കാണ് മദ്യപിച്ച് ലക്ക് കെട്ട് കണ്ണൂർ ആലങ്കോട് സ്വദേശി അലക്സും ജോസും ആ തടി ലോറി ഇടിച്ചു കയറ്റിയത്.

Read More : മദ്യലഹരിയില്‍ ലോറി ഓടിച്ചത് ക്ലീനര്‍; ലോറി പാഞ്ഞുകയറി മരിച്ചത് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍

കാലിലൂടെ വണ്ടി കയറിയപ്പോള്‍ ആ കുഞ്ഞ്  വലിയവായില്‍ നിലവിളിച്ചു, ആ കരച്ചില്‍ കേട്ടിട്ടും ആക്സിലേറ്ററില്‍ നിന്ന് കാലെടുക്കാന്‍ അലക്സ് തയ്യാറായില്ല, അവിടെ കിടന്നുറങ്ങിയവരുടെ ദേഹത്തൂടെ ലോറി കയറ്റിയിറക്കി, റോഡ് ചോരപ്പുഴയായി. 

പുലർച്ചെ നാലേകാലോടെ വലിയ നിലവിളി കേട്ടാണ് നാട്ടുകാർ നിർമാണം നടക്കുന്ന ഹൈവേയിലേക്ക് ഓടിയെത്തിയത്. മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. വെളിച്ചക്കുറവ് മൂലം എത്ര പേർ മരിച്ചുവെന്ന് പോലും വ്യക്തമായില്ല. ഉടൻ തന്നെ വലപ്പാട് പൊലീസിനെ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ റോ‍ഡിൽനിന്ന് വലിച്ചെടുക്കേണ്ട നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പരുക്കേറ്റ് കിടന്നിരുന്ന ആറു പേരുടെ നിലയും അതീവ ഗുരുതരമായിരുന്നു. പലർക്കും അംഗഭംഗം സംഭവിച്ച നിലയിലായിരുന്നു. തൃപ്രയാർ ഏകാദശി നടക്കുന്നതിനാൽ സമീപത്തെ ഗ്രൗണ്ടിൽ പാർക്കിങ് അനുവദിച്ചിരുന്നു. ഇതോടെയാണ് സംഘം ഹൈവേയിലേക്ക് താമസം മാറിയത്. റോഡിലേക്ക് വാഹനം കയറാതിരിക്കാൻ കൃത്യമായ ദിശാ സൂചനകളും അധികൃതർ സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ തെങ്ങിൻ തടികൾ വച്ചും കോൺക്രീറ്റ് ബാരിക്കേഡ് വച്ചും ഇവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടന്നാണ് ലോറി നാടോടി സംഘത്തിന് ഇടയിലേക്ക് പാഞ്ഞു കയറിയത്.

ENGLISH SUMMARY:

At least five people, including two children, were killed and as many persons injured when a truck ploughed into the roadside tent