ഒരേ താളത്തിൽ ഇവർ ഇങ്ങനെ ചുവടു വയ്ക്കുമ്പോൾ ആരായാലും കൂടെ ഡാൻസ് ചെയ്യാതിരിക്കില്ല. മന്ത്രി ആർ ബിന്ദുവിന്റെ ഉള്ളിലെ നർത്തകിയും ഉണർന്നു. ഈ വ്യത്യസ്ത പരിപാടിക്ക് തൃശ്ശൂർ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിന് യു.ആർ.എഫ് ഏഷ്യൻ റെക്കോർഡും ലഭിച്ചു. 

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിന്റെ ആരോഗ്യ സംരക്ഷണ സംരംഭമായ ഫിറ്റ് ഫോർ ലൈഫിന്റെ ഭാഗമായാണ് മെഗാ എയറോബിക്സ് നടത്തിയത്. മന്ത്രി ആർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് കോളേജിന്റെ മാതൃക അഭിനന്ദാർഹമാണെന്നും ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു

അധ്യാപകരും വിദ്യാർഥികളും അടക്കം 2500 പെൺ താരങ്ങൾ ഒരുമിച്ചത് കൗതുകമായി. ഫിറ്റ് ഫോർ ലൈഫിന്റെ ഭാഗമായി ജനുവരി വരെ മുപ്പതിൽ പരം ആരോഗ്യ പരിപാടികൾ നടത്താൻ കോളജ് തീരുമാനിച്ചു.  

ENGLISH SUMMARY:

2,500 girls step into aerobics dance, along with minister R Bindu