TOPICS COVERED

കുഞ്ഞുപ്രായത്തിലെ വാഹനങ്ങളോട് അടങ്ങാത്ത കമ്പമുള്ള ഒരാളുടെ വിശേഷങ്ങളാണ് ഇനി. കാസർകോട് കീഴൂരിലെ ലഖൻ എന്ന രണ്ടു വയസ്സുകാരന് അറിയാത്ത വാഹനങ്ങളില്ല. വാഹനത്തിന്റെ ലോഗോ മതി ഉടനടി വാഹനമേതെന്ന് പറയാൻ. 

പ്രായം രണ്ട് വയസ്സ്. കളിപ്പാട്ടങ്ങളാണ് ചെറുപ്പം മുതൽ ലഖന്റെ കൂട്ടുകാർ. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും, അവന് കാറോ, ജീപ്പോ അടുത്ത് തന്നെ വേണം. മകന്റെ വാഹനങ്ങളോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ അമ്മ പൂർണ്ണിമയും അച്ഛൻ സുജിത്തും ചേർന്ന് കാറുകളുടെ ലോഗോ പഠിപ്പിക്കാൻ തീരുമാനിച്ചത്. പതിയെ വാഹനങ്ങളുടെ പേരുകൾ ഓരോന്നായി കുഞ്ഞ് മനസ്സിൽ പതിഞ്ഞു. വാഹനങ്ങൾ തിരിച്ചറിയാൻ മാത്രമല്ല, വാഹനങ്ങളിൽ സഞ്ചരിക്കാനും കാണാനും ഈ മിടുക്കന് ഏറെ ഇഷ്ടമാണ്.

ENGLISH SUMMARY:

A two-year-old can name vehicles when he sees a logo