TOPICS COVERED

സർക്കാർ പദ്ധതികൾ നോക്കുകുത്തിയായപ്പോൾ ടൈപ്പ് വൺ ഡയബറ്റിസ് ചികിത്സിക്കാൻ കഴിയാതെ  ഒരു 15 കാരൻ. കുമളി സ്വദേശിയായ അക്ഷയ് യുടെ   കുടുംബമാണ് വെന്റിലേറ്ററിൽ തുടരുന്ന മകന്റെ ചികിത്സയ്ക്ക് പണമില്ലാതെ ആശുപത്രി വിടാൻ ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതിയിൽ റജിസ്റ്റർ ചെയ്ത് മാസങ്ങളായി കാത്തിരുന്നിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം. 

കുമളി സ്വദേശികളായ അനീഷിന്‍റെയും അംബികയുടെയും ഏക മകനാണ് 15 കാരനായ അക്ഷയ്. അഞ്ചു വർഷങ്ങൾക്കു മുൻപാണ്  അക്ഷയ്ക്ക് ടൈപ്പ് വൺ ഡയബറ്റിസിന്‍റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉണ്ടായിരുന്നതൊക്കെ വിറ്റ്പെറുക്കി അഞ്ചുകൊല്ലം ചികിത്സ നടത്തി. അസുഖം മൂർച്ഛിച്ച് വെന്റിലേറ്ററിൽ ആയതോടെ ചികിത്സാ ചെലവുകൾ താങ്ങാനാവാതായി.   

ടൈപ്പ് വൺ ഡയബറ്റിസ് രോഗികളായ കുട്ടികൾക്ക് ചികിത്സ നൽകുന്നതാണ് സർക്കാരിന്റെ മിഠായി പദ്ധതി..  എന്നാൽ റജിസ്റ്റർ ചെയ്ത മാസങ്ങളായിട്ടും  അക്ഷയ്ക്കുവേണ്ടി സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ല.. ശസ്ത്രക്രിയ ആവശ്യമില്ലാത്തത് കൊണ്ട് തന്നെ സർക്കാരിന്റെ വി കെയർ പദ്ധതിയിലും അക്ഷയ്യെ പരിഗണിച്ചില്ല.. പരിചയക്കാരുടെ കാരുണ്യത്തിൽ തുടർന്ന്  വന്ന പാലായിലെ സ്വകാര്യ ആശുപത്രി ചികിത്സ ഇനി കഴിയില്ല. ചുരുങ്ങിയത് 6 ലക്ഷം രൂപയെങ്കിലും തുടർ ചികിത്സയ്ക്ക്   ആവശ്യമായിവരും.മകന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടിയുള്ള പ്രയത്നത്തിലാണ് അംബിക.ഈ വാർത്ത കാണുന്നവരിൽ ആരെങ്കിലും മനസ്സുവെച്ചാൽ  മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് ഈ അമ്മയ്ക്ക്.

Ambika Chandran

Podiparayil(H)

Kumily 

UNION BANK 

AC No:337902010044276

Branch- Kumily

IFSC-UBINO 533793

Google Pay - 9656246428

ENGLISH SUMMARY:

A 15-year-old unable to afford treatment for Type 1 diabetes