ഇരുപത്തിനാല് മണിക്കൂറും തൃക്കാക്കര പൊലീസ് സ്റ്റേഷന് കാവലായി ഒരു നായ ഉണ്ടായിരുന്നു. പൊലീസുകാര്‍ എവിടെ പോകാനിറങ്ങിയാലും മുന്നില്‍ ഇറങ്ങും. അച്ചടക്കത്തോടെ അവര്‍ക്കൊപ്പം നില്‍ക്കും. പ്രശ്നക്കാരെ വിരട്ടി നിര്‍ത്തും. അങ്ങിനെ തൃക്കാക്കര പൊലീസ് സ്റ്റേഷന്‍റെ എല്ലാമെല്ലാമായിരുന്ന വളര്‍ത്തുനായ ടൈഗര്‍ കഴിഞ്ഞ ദിവസം കാറിടിച്ചാണ് ചത്തു.