ഭർത്താവ് ബിജെപിയിൽ ചേർന്നതിന്‍റെ വാശിക്ക് കേക്ക് മുറിച്ച് ആഘോഷിച്ച് സിപിഎം പ്രവർത്തകയായ ഭാര്യ . കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ബിപിൻ സി. ബാബുവിനെ പരനാറിയെന്ന് വിളിച്ചുകൊണ്ടായിരുന്നു ജന്മനാട്ടിലെ സഖാക്കളുടെ കേക്ക് മുറി ആഘോഷം. ഭാര്യ കേക്ക് മുറിച്ച് കൂടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. Read More :ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിബിന്‍.സി.ബാബു ബിജെപിയില്‍; കൂടുതല്‍ പേര്‍ സിപിഎം വിടുമെന്ന് വാദം
സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി.ബാബു കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സംഘടനാ പര്‍വം യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന്റെയും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ബിപിന്‍ സി.ബാബുവിന് അംഗത്വം നല്‍കിയത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ് ബിപിന്‍ സി.ബാബു. ഭാര്യ ബിപിനെതിരെ പാര്‍ട്ടിക്കും പൊലീസിലും ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണു വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. ബിപിന്റെ മാതാവും ഏരിയ കമ്മിറ്റിയംഗമാണ്.