കൊച്ചിയിലൂടെ ഒരു സൈക്കിളില്‍ കറങ്ങിയടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ താരമായ വൈറ്റില സ്വദേശിയാണ് ഷെറിന്‍ കോവിഡ് കാലം ഒരുപാട് പേര്‍ക്ക് നഷ്ടങ്ങളുടെ കാലമായിരുന്നു. എന്നാല്‍ ഇതേ സമയത്ത് ജീവിതം തന്നെ മാറ്റി മറിക്കുന്ന വ്ലോഗ്സ് തയ്യാറാക്കിയ ആളായിരുന്നു ഷെറിന്‍, തുടക്കം സൈക്കിളില്‍ കൊച്ചിയിലെ സിനിമാതാരങ്ങളുടെ വീടുകള്‍ പരിചയപ്പെടുത്തി തരികയായിരുന്നു ആദ്യം ചെയ്തത്.
കൊച്ചിയിലെ മുക്കും മൂലയിലൂടെയും ഷെറിന്‍ സൈക്കിളില്‍ പോയി അവടുത്തെ ചരിത്രവും സ്ഥലത്തിന്‍റെ പ്രധാന്യവും മമ്മൂട്ടിയും മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വീടും തേരാപാരാ എന്ന പേരില്‍ പരിചയപ്പെടുത്തി. ഇത് ഹിറ്റായതാടോ ഷെറിന്‍റെ സബ്സ്ക്രൈബറും കൂടി. അന്ന് തേരാ പാര കൊച്ചിയില്‍ നടന്ന ഷെറിന്‍ ഇന്ന് അന്‍റാര്‍ട്ടിക്കയിലാണ്. കൊച്ചിയില്‍ നിന്ന് അന്‍റാര്‍ട്ടിക്കയില്‍ എത്തി ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന വിഡിയോയും പങ്കുവച്ചു. പരിശ്രമിച്ചാല്‍ ഏത് സാധാരണക്കാരനും സ്വപ്നം പോലെ ഉയരാം എന്നാണ് ഷെറിന്‍ പറയുന്നത്.